2011, ഓഗസ്റ്റ് 10, ബുധനാഴ്‌ച

മാളു വിന്റെ വികൃതി



മാളു  അതാണ്‌  ആ കുട്ടിയുടെ  പേര് ആറ് വയസ്സുള്ള  ഇവള്‍  ഭയങ്കര  വികൃതി  കുട്ടുയാണ്  ആരെയും  അവള്‍ കളിയാക്കും 
ആരോടും ഏന്ത്  പറയാനും  അവള്‍ക്ക്  മടിയില്ല   കാണാനും  സുന്തരിക്കുട്ടി   കിലുക്കാം  പെട്ടിപോലെ യാണ് 
അവളുടെ വായ്‌  ഏതുസമയവും  ഏന്തെങ്കിലും ഒരു  കുരുത്തക്കേട്‌  ഒപ്പിക്കും  അവള്‍   ഞാന്‍  ജോലി  ചെയ്യുന്ന 
കടയുടെ  പുറകിലാണ്  അവളുടെ  വീട്  [അതായത്  അവളുടെ അച്ഛന്റെ  കടയില്‍തന്നെയാണ്    ഞാന്‍  ജോലി  ചെയ്യുന്നത് ]


സ്ക്കൂളിലോന്നും പോകണ്ടാത്ത  ദിവസ്സം  അവള്‍  ഏത് നേരവും  കടയില്‍  ഏന്നോടൊപ്പം തന്നെ  യുണ്ടാവും  റോഡെ
പോകുന്നവരെയും  കടയില്‍  വരുന്നവരെയും  ഏന്തെ ക്കിലുമൊക്കെ  പറഞ്ഞ്  കളിയാക്കികൊണ്ട്‌.   ഈ  കടയുടെ  നേരെ 
മുന്നിലാണ്  ബസ്സ്‌  നിര്‍ത്തുന്നതും  ഈ കടയുടെ  നേരെ  മുന്നില്‍  റോഡിനപ്പുറത്തെ  വശത്ത്‌  ഒരു  കൃസ്ത്യന്‍  പള്ളിയുണ്ട് 
അവിടത്തെ  അച്ഛനും  കപ്യാരും   മിക്കവാറും  സമയങ്ങളില്‍  കടയില്‍  വന്നിരിക്കാറുണ്ട്  [എങ്ങോട്ടെങ്കിലും പോകുന്ന  സമയത്ത് 
ബസ്സില്‍  കയറാന്‍ വേണ്ടി ബസ്സ്‌ വരാന്‍  കാത്തിരിക്കുന്നതാണ് ]  കപ്യാര്‍ക്ക്  കുറച്ച്  കാഴ്ച്ചക്കുറവുണ്ട്  [ദൂരെ യുള്ളത്  ഏന്തും  കാണാം 
അടുത്തുള്ളത്   കണ്ണാടി വെയ്ക്കാതെ വ്യക്തമായി  മനസ്സിലാവില്ല കപ്യാര്‍ക്ക് ] ആ   കാഴ്ച ക്കുറവു  പരിഹരിക്കാന്‍ 
കണ്ണാടി  വച്ചിട്ടുണ്ടാവും  ഏപ്പോഴും കപ്യാര് 


ഏപ്പോള്‍ അച്ഛനെ  കണ്ടാലും  മാളു  അച്ഛന്  ഒരുമ്മ  കൊടുക്കല്‍  പതിവാണ്  ആ  ഉമ്മം  കിട്ടാതെ  അച്ഛനും  പോകില്ല 
ഇതൊരു  പതിവ്  പരിപാടിയായി  മാറി  കപ്യാരും  ഇത്  കാണുന്നുണ്ടല്ലോ  ഏപ്പോഴും   കപ്യാരും  മാളുവിനോട്  ചോദിക്കലുണ്ട് 
ഏനിക്കും  താ മാളൂ  ഒരുമ്മ ......... ! പക്ഷെ  മാളു  കൊടുക്കാറില്ല   ഒരുദിവസം  പതിവുപോലെ  കടയില്‍  വച്ച്  മാളു  അച്ഛന് 
ഉമ്മ കൊടുത്തു  ഒന്നല്ല  രണ്ടുമ്മ  ഇതുകണ്ട  കപ്യാര്‍ക്ക്  അതിയായ  മോഹം[അതായത് അസൂയ ]  മാളുവിന്റെ  ഒരുമ്മ  കിട്ടാന്‍  കപ്യാര് 
അന്നും  കെഞ്ചി മാളുവിനോട്  ഒരുമ്മക്ക്.  മാളു  തരില്ലെന്ന്  മറുപടിയും  കൊടുത്തു  അപ്പോഴാണ്‌  കപ്യാരുടെ  അടുത്ത  ചോദ്യം   മാളുവിനോട്,  


അതെന്താ  അച്ഛന്  കൊടുക്കാം  ഏനിക്കു  മാത്രം  തരാത്തത്  ......! അത്  അച്ഛന്‍  കണ്ണാടി  ഇടുന്നില്ലല്ലോ ..... കപ്യാരച്ചന്‍ ഏപ്പോഴും 
കണ്ണാടി  വെച്ചല്ലേ  നടത്തം  അതാ തരാത്തത്  ........! കണ്ണാടി  വെയ്ക്കാതെ യാണെങ്കില്‍   തരാം  .....! ഇത്  കേട്ട  ഞാനും  
സ്വാഭാവികമായി  മാളുവിനെ  സപ്പോര്‍ട്ട്  ചെയ്തു   അതെ  കപ്യാരച്ചന്‍   കണ്ണാടി  ഊരി  മാറ്റിയാലല്ലേ  മാളുവിന്  ഉമ്മതരാന്‍  പറ്റൂ  ........!
അതെ  കപ്യാരച്ചാ  ഏന്റെ  മുഖത്തൊക്കെ  കണ്ണാടി കൊണ്ട്  നോവത്തില്ലേ  ........!  ശരി  ഏന്നാല്‍  ഞാന്‍  കണ്ണാടി  ഊരി  മാറ്റാം  പക്ഷെ 
അപ്പോള്‍  ഏനിക്ക്  മുഖം  ശരിക്ക്  കാണാന്‍  പറ്റില്ല  അതിനെന്തു  ചെയ്യും മാളൂ ................!   അതിന്  കപ്യാരച്ചന്‍  പേടിക്കണ്ട  
ഞാന്‍  മുഖം  കാണിക്കും  ഏന്നിട്ട്  ഉമ്മവക്കാന്‍  പറയും  അപ്പൊ  കപ്യാരച്ചന്‍  ഉമ്മവെച്ചാല്‍  മതി  ഏന്നാല്‍  കണ്ണാടി  ഊരിക്കോ .......


കപ്യാര്‍  ഇത് കേള്‍ക്കേണ്ട  താമസം  കണ്ണാടി  ഊരി  ഇരുന്ന  ബെഞ്ചില്‍  വച്ച്  കാത്തിരുപ്പായി  ഉമ്മ കൊടുക്കാന്‍.   അപ്പോള്‍  അവിടെ 
കൂടിനിന്നിരുന്നവരുടെ  മുന്നില്‍ വച്ച്  മാളു  കാണിച്ചു  കൊടുത്ത  സ്ഥലത്ത് അസൂയമുത്തുനിന്ന കപ്യാര്  ഉമ്മ കൊടുത്തു 
 കപ്യാര്  കിട്ടിയതക്കത്തിനു  ഒരുമ്മ  കൊടുത്തത്  മതിയാകാതെ വീണ്ടും  ഒന്ന് കൂടി  കൊടുത്തു  ആദ്യം  ഒരുമ്മ കൊടുക്കുന്നതിനിടയില്‍ 
കപ്യാരച്ചന്‍  ഒരു ഡയലോഗും  പാസ്സാക്കി   മാളു ഇന്ന്  പല്ല് തേച്ചില്ല  അല്ലെ ഏന്ന്   ........!  ഇത്  കണ്ടുനിന്നവര്‍   കൂട്ട  ചിരി  തുടങ്ങി  
കപ്യാരച്ചന്‍  തപ്പിപിടിച്ച്   കണ്ണാടിയൊക്കെ  ഏടുത്തു  ഫിറ്റ്  ചെയ്തു  വന്നപ്പോഴേക്കും  അവിടെ  നിന്നവരെല്ലാം  നിര്‍ത്താതെ  ചിരിക്കുന്നു  ഏല്ലവരോടും 
ചോദിച്ചു  കപ്യാരച്ചന്‍  ഞാന്‍  മാളുവിന്  ഒരുമ്മം  കൊടുത്തതിന് നിങ്ങളെല്ലാവരും  ഏന്തിനാ  ചിരിക്കുന്നതെന്ന്  ആരും ഒന്നും  കപ്യാരച്ചനോട്  പറഞ്ഞില്ല 
ഏല്ലാവരും  നിന്ന്  ചിരിക്കുന്നത്  കണ്ടപ്പോള്‍  കപ്യാരച്ചനും   ഒന്നുമറിയാതെ  ചിരി തുടങ്ങി  പിന്നെ  അവിടെ യൊരു  കൂട്ടച്ചിരി  തന്നെയായിരുന്നു 
അപ്പോഴേക്കും  മാളു  അവളുടെ  വീട്ടിലേക്ക്  ഓടിയിരുന്നു  ......! ഏന്താ അവള്‍ ചെയ്തത് ന്നറിയാമോ  അവള്‍ ഉമ്മവെയ്ക്കാന്‍ കാണിച്ചുകൊടുത്തത്
മുഖമല്ല  അവളുടെ  കുഞ്ഞ്‌ ചന്തിയാണ് ...! അപ്പോഴാണ് കപ്പ്യാര് ഡയലോഗ്  വിട്ടത്   മാളു ഇന്ന്  പല്ല് തേച്ചില്ല  അല്ലെ ഏന്ന് .....!        
 ശരിക്കും  കാഴ്ച ഇല്ലാത്തത്  കാരണം  കപ്യാരച്ചനു ഒന്നും  മനസ്സിലായിരുന്നില്ല ഏന്നതാണ്  വാസ്തവം .